പാട്ടിന്റെ കൂട്ടുകാരിയായി മീതു; വീഡിയോ കാണാം

November 5, 2018

പാട്ടിന്റെ കൂട്ടുകാരിയാണ് മീതു. കുട്ടിക്കാലം മുതല്‍ക്കെ പാട്ടിനോട് അടുപ്പം സൂക്ഷിച്ചിരുന്നു ഈ കലാകാരി. തിരുവനന്തപുരം വെമ്പായമാണ് സ്വദേശം.

നാല് വയസുമുതല്‍ സംഗീതപഠനം ആരംഭിച്ചതാണ് മീതു. ഇപ്പോഴും ഈ പഠനം തുടരുന്നു. നിരവധി വേദികളിലും മത്സരങ്ങളിലും ഗാനങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച മീതുവിന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

കോമഡി ഉത്സവ വേദിയിലെത്തിയ മീതു ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആലാപനത്തിലെ മാധുര്യംകൊണ്ട് ഉത്സവവേദിയൊന്നാകെ സംഗീത സാന്ദ്രമായി.