പിവിസി പൈപ്പിലൂടെ ഒരു തകര്‍പ്പന്‍ മിമിക്രി പ്രകടനം; വീഡിയോ കാണാം
November 6, 2018

മിമിക്രി കോമ്പറ്റീഷനായി കോമഡി ഉത്സവവേദിയിലെത്തിയതാണ് സജേഷും ലതീഷും. വയനാട് ജില്ലയിലെ മാടക്കരയില്‍ നിന്നുമെത്തിയ സജേഷ് വിസ്മയകരമായ പ്രകടനമാണ് വേദിയില്‍ കാഴ്ചവെച്ചത്.
മുരുകന് കാട്ടാക്കട, അനില്‍ പനച്ചൂരാന്, മധുസൂദനന് നായര്‍ എന്നിവരുടെ ശബ്ദം അനുകരിക്കുകയാണ് സജേഷ്. പിവിസ് പൈപ്പിലൂടെയാണ് ഈ കവികളുടെ കവിതകള്‍ സജേഷ് ആലപിച്ചത്.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ലതീഷ് പൂജപ്പുര രവി, സിദ്ധിഖ്, രാമു എന്നിവരുടെ ശബ്ദവും യാതാര്ത്ഥ്യമെന്നു തോന്നും വിധം അനുകരിച്ചു.