ഇതാണ് തകര്‍പ്പന്‍ സ്‌പോട് ഡാന്‍സിങ്; വൈറല്‍ വീഡിയോ കാണാം

November 16, 2018

കുട്ടിക്കാലം മുതല്‍ക്കെ നൃത്തത്തെ സ്വപ്‌നംകാണുന്ന കലാകാരനാണ് യോഗീശ്വരന്‍. പക്ഷെ സാമ്പാത്തിക പരാധാനതകള്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാന്‍ ഈ കലാകാരന് വെല്ലുവിളിയായി.

എന്നാല്‍ വെല്ലുവിളികല്‍ക്ക് മുമ്പില്‍ തന്റെ സ്വപ്‌നങ്ങളെ അടിയറവുവെയ്ക്കാന്‍ തമിഴ്‌നാട് സ്വദേശിയായ യോഗീശ്വരന്‍ തയാറായിരുന്നില്ല. സ്വന്തമായി നൃത്തം അഭ്യസിക്കുന്ന ഈ കലാകാരന്‍ ഇതിനോടകം തന്നെ നിരവധി വേദികളില്‍ നൃത്തത്തിന്റെ ചടുലതകൊണ്ട് ഏവരെയും അമ്പരപ്പിക്കും.

കോമഡി ഉത്സവവേദിയില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് യോഗീശ്വരന്‍ കാഴ്ചവെച്ചത്. സ്‌പോട് ഡബ്ബിങ് പോലൊരു സ്‌പോട് ഡാന്‍സിങ് പെര്‍ഫോമന്‍സാണ് ഈ കലാകാരന്‍ വേദിയില്‍ കാഴ്ചവെച്ചത്.