കണ്ണുകള്‍ മൂടിക്കെട്ടിക്കൊണ്ട് ഒരു തകര്‍പ്പന്‍ സ്‌പോട് ഡബ്ബിങ്; വീഡിയോ കാണാം

November 15, 2018

സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവ വേദിയിലെത്തിയ അരുണ്‍ രാജ് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടി എസ് രാജുവിന് വേണ്ടിയാണ് ഈ കലാകാരന്‍ സ്‌പോട് ഡബ്ബ് ചെയ്തത്.

കണ്ണുകള്‍ മൂടികെട്ടിക്കൊണ്ടാണ് അരുണ്‍ രാജ് സ്‌പോട് ഡബ്ബ് ചെയ്തത് എന്നതാണ് മുഖ്യ ആകര്‍ഷണം. കാഴ്ചക്കാരെ അമ്പരപ്പിക്കും വിധമായിരുന്നു ഈ കലാകാരന്റെ പ്രകടനം.

ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ എന്റെ വീട് അപ്പുന്റേം എന്ന ചിത്രത്തിലെ ടി എസ് രാജുവിന്റെ ഒരു ഡയലോഗിനാണ് അരുണ്‍ രാജ് സ്‌പോട് ഡബ്ബ് ചെയ്തത്. അരുണ്‍ രാജിന്റെ തകര്‍പ്പന്‍ പ്രകടനം കാണാം.