തകര്‍പ്പന്‍ പ്രകടനവുമായി ഒരു കുട്ടിത്താരം ഉത്സവവേദിയില്‍; വീഡിയോ കാണാം
November 5, 2018

ത്രെയേഷ് അമ്പാടി എന്ന കുട്ടിപ്പാട്ടുകാരന് മനസില്‍ നാടന്‍പാട്ടുകളെ കുടിയിരിത്തിയ താരമാണ്. ചെറുപ്പം മുതല്‍ക്കെ അച്ഛന് പാടിക്കൊടുത്ത കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളാണ് ത്രെയേഷിന് കൂടുതല്‍ ഇഷ്ടം.
മൂന്നുവയസില്‍ സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ച കലാകാരനാണ് ത്രെയേഷ് എന്ന കുട്ടിപ്പാട്ടുകാരന്. അച്ഛനും അമ്മയും മറ്റ് കുടുംബാംഗങ്ങളും ഈ കലാകാരന് നല്കുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.
നവമാധ്യമങ്ങളിലും താരമാണ് ത്രെയേഷ് അമ്പാടി. കോമഡി ഉത്സവ വേദിയിലെത്തിയ ത്രെയേഷ് ഏവരെയും അമ്പരപ്പിച്ചു. പല സ്ഥലങ്ങളിലെ സ്ലാങുകള്‍ ഉള്‍പ്പെടുത്തി അതിമനോഹരമായ ഒരു പ്രകടനമാണ് വേദിയില്‍ ത്രെയേഷ് അവതരിപ്പിച്ചത്. ഒപ്പം നല്ല തകര്‍പ്പന്‍ നാടന്‍പാട്ടുകളും പാടി ഈ കുട്ടിത്താരം.