‘വിശ്വാസം’ ഷൂട്ടിങ്ങിനിടെ നർത്തകന്റെ മരണം; കുടുംബത്തെ ഏറ്റെടുത്ത് തല അജിത്
മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള തല അജിത്തിന്റെ പുതിയ ചിത്രമാണ് ‘വിശ്വാസം’. സിനിമയുടെ ചിത്രീകരണത്തിനിടെ പൂനെയിൽ വച്ചു മരിച്ച നർത്തകന്റെ കുടുംബത്തെ ഏറ്റെടുത്തിരിക്കുകയാണ് നടൻ അജിത്. അജിത്തിന്റെ ഈ നല്ല തീരുമാനത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നർത്തകനായ ഓവിയം ശരവണനാണ് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് മരിച്ചത്.
സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ശരവണനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിയ്ക്കാനായില്ല. സംഭവം അറിഞ്ഞു ആശുപത്രിയിൽ എത്തിയ തല തുടർ നടപടികളുമായി മുൻപന്തിയിൽ നിന്നിരുന്നു. പിന്നീട് തന്റെ സിനിമയുടെ സെറ്റിൽ വെച്ച് മരിച്ച ആളുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ മുന്നോട്ട് വരികയായിരുന്നു അദ്ദേഹം. ശരവണന്റെ കുടുംബത്തിനായി എട്ട് ലക്ഷം രൂപയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
അതേസമയം വിശ്വാസം അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുമെന്നാണ് അറിയിക്കുന്നത്.
വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയൻ താരയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിൽ സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും തല നരക്കാത്ത ലുക്കിലും അജിത് എത്തുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.
നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.
During #Viswasam song shoot in #Pune , a dancer #OviyamSaravanan passed away due to ill-health.. May his soul RIP!#Thala #Ajith rushed to the hospital where he was treated..
He helped with the transfer of his mortal remains to #Chennai and donated ₹ 8 Lakhs to his family! ? pic.twitter.com/Nrf3Q67vtE
— Ramesh Bala (@rameshlaus) November 8, 2018