പേടിപ്പിക്കാൻ അയാൾ എത്തുന്നു; ‘വാച്ച്മാന്റെ’ ടീസർ കാണാം

November 7, 2018

ജി വി പ്രകാശിനെ നായകനാക്കി എം എൽ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാച്ച്മാന്റെ ടീസർ പുറത്തിറങ്ങി.  ആരാധകരെ ആകാഷയുടെ  മുൾമുനയിൽ നിർത്തുന്ന ചിത്രത്തിന്റെ ടീസറിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ്.

ഒരു മിസ്ട്രി ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ ജി വി പ്രകാശ് ആദ്യമായാണ് നായക വേഷത്തിൽ എത്തുന്നത്. അതേസമയം എം എൽ വിജയുടെ നിരവധി ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ജി വി പ്രകാശ് തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നത്.

പൊങ്കലിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ വലിയ താരനിരകൾ ഉൾപ്പെട്ടിട്ടില്ലെങ്കിലും നിരവധി സർപ്രൈസുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വിവരം. ചിത്രത്തിന്റെ ടീസർ കാണാം..