ഒരു ’96’ പ്രണയകഥയുമായി ശശിയണ്ണൻ; യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയ എപ്പിസോഡ് കാണാം

November 8, 2018

തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളി പ്രേക്ഷകരും ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ’96’.  മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന വിജയ് സേതുപതി തൃഷ താരജോഡികളുടെ ചിത്രം എല്ലാവരുടെയും പഴയകാല പ്രണയങ്ങളെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.

യുവധാരയിലെ ശശിക്കും ഉണ്ടായിരുന്നു അത്തരത്തിൽ ഓർത്തെടുക്കാൻ ഒരു പത്താം ക്ലാസ് പ്രണയം. തന്റെ പഴയ കാമുകിയെ കാണാൻ പോയ ശശിയുടെയും കാമുകിയുടെയും രസകരമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ പുതിയ എപ്പിസോഡ് കാണാം…