ഇന്ത്യൻ ജനതയെ വിസ്‌മയം കൊള്ളിക്കാൻ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ; ജയ് ഹിന്ദ് ഇന്ത്യയുടെ വീഡിയോ കാണാം..

December 7, 2018

ഇന്ത്യൻ ജനതയെ വിസ്‌മയം കൊള്ളിക്കാൻ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ .. ആരാധകരെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ പുതിയ സംഗീത വിരുന്നുമായി എത്തുകയാണ് റഹ്മാൻ.  റഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടത്തപ്പെടുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന പേരില്‍ ആല്‍ബം പുറത്തിറക്കുന്നത്. സംഗീതത്തിനൊപ്പം ദൃശ്യസംവിധാനവുംനിര്‍വ്വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. ആല്‍ബത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയും അഭിനയിക്കുന്നുണ്ട്.

ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ സംഗീത പരുപാടിയായിരിക്കും ഇത്. ലോകോത്തര നിലവാരമുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ഈ സംഗീത വിരുന്ന് ഇന്ത്യക്കാർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.