ഹൃദയം കവരും മാന്ത്രിക സംഗീതവുമായി ആദിത്യൻ; വീഡിയോ കാണാം..

ആലാപന മികവിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി ഗായകനാണ് ആദിത്യൻ. കോഴിക്കോട് സ്വദേശിയായ ഈ കൊച്ചു ഗായകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്..
‘ജീവിക്കാൻ മറന്നു പോയ സ്ത്രീ’എന്ന ചിത്രത്തിലെ വയലാർ രാമവർമ്മയുടെ വരികൾക്ക്, എം എസ് വിശ്വനാധൻ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച വീണപൂവേ എന്ന മനോഹര ഗാനവുമാണ് ഇത്തവണ ആദിത്യൻ ടോപ് സിംഗർ വേദിയിൽ എത്തിയത്. വളരെ മനോഹരമായ സ്വര മാധുര്യവുമായി എത്തി വേദിയെ കീഴടക്കിയ കലാകാരനാണ് ആദിത്യൻ.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..
ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..