ഏഷ്യ കപ്പിലുള്ള സാധ്യതാ ടീമിൽ ഇടം നേടി മൂന്ന് മലയാളികൾ…
December 12, 2018

അടുത്ത മാസം നടക്കുന്ന സാധ്യതാ ടീമിൽ ഇടം നേടി മൂന്ന് മലയാളി താരങ്ങളും. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളിതാരം സഹൽ അബ്ദുൽ സമദിനെ ഉൾപ്പെടുത്തി അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ സാധ്യാതാ ടീമിനെ പ്രഖ്യാപിച്ചു. ഈ സീസണിൽ മികച്ച ഫോമിലുള്ള സഹൽ ആദ്യമായാണ് ഇന്ത്യൻ ക്യാമ്പിലെത്തുന്നത്.
ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച 34 അംഗ പട്ടികയിൽ മലയാളികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഗുർപ്രീത് സിംഗ് സന്ധു, സുനിൽ ഛേത്രി, യുവതാരം കോമൾ തട്ടാൽ തുടങ്ങിയവരും ടീമിലുണ്ട്.
ജനുവരിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി മികച്ച തയാറെടുപ്പിലാണ് ടീം അംഗങ്ങൾ.