മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം; ചിത്രങ്ങള് പങ്കുവെച്ച് അസിന്‍

December 26, 2018

താരങ്ങളെപ്പോലെതന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. മക്കള്‍താരങ്ങളുടെ ഇടയില്‍ മുന്നില്‍ തന്നെയാണ് അസിന്റെ മകള്‍ അറിനും. വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് മകള്‍ക്കൊപ്പമുള്ള അസിന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍.

View this post on Instagram

#merrychristmas #asinthottumkal @bollywoodcurrent_insta

A post shared by Bollywood Current Insta (@bollywoodcurrent_insta) on


ഒരു വര്‍ഷം മുമ്പുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങളും അസിന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ചുവപ്പ് കുപ്പായമണിഞ്ഞ് അച്ഛന്‍ രാഹുലിന്റെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന അറിന്റെ ചിത്രമാണ് പ്രധാന ആകര്‍ഷണം.


2016 ജനുവരിയാലാണ് രാഹുല്‍ ശര്‍മ്മയുമായി അസിന്റെ വിവാഹം നടന്നത്. 2017 ഓക്ടോബറിലാണ് അറിന്റെ ജനനം. മുമ്പ് അറിന്റെ പിറന്നാള്‍ ദിനത്തിലും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അസിന്‍ പങ്കുവെച്ചിരുന്നു.