‘വട ചെന്നൈ’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ധനുഷ് വെട്രിമാരൻ കൂട്ടുകെട്ട്; ‘അസുരന്റെ’ ഫസ്റ്റ് ലുക്ക് കാണാം..

December 23, 2018

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

‘അസുരന്‍’ എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. വട ചെന്നൈ സീരിസിനിടയ്ക്ക് മറ്റൊരു ചിത്രം കൂടി തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് നേരത്തേതന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു.

കലൈപുള്ളി എസ് താണുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ  ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കക്കളെക്കുറിച്ചും ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.