സ്വരമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി ആവണിക്കുട്ടി; വീഡിയോ കാണാം…

സ്വരമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ് ആവണിക്കുട്ടി. ആരെയും ആകർഷിക്കുന്ന മനോഹര ശബ്ദവുമായി ടോപ് സിംഗർ വേദിയിലെത്തിയ ആവണി കളിയാട്ടം എന്ന ചിത്രത്തിലെ ‘എന്നോടെന്തിനി പിണക്കം..’എന്ന അതിമനോഹര ഗാനവുമായാണ് ഇത്തവണ വേദിയെ കീഴടക്കിയത്.
കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഭാവന രാധാകൃഷ്ണനാണ്. ശബ്ദമാധുര്യം കൊണ്ട് വിധികർത്താക്കളെയും പ്രേക്ഷകരെയും കീഴടക്കിയ ആവണികുട്ടിയുടെ ഗാനം ആസ്വദിക്കാം…
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്.
അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.