ബിഗ് ബ്രദറാകാന്‍ മോഹന്‍ലാല്‍; പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

December 27, 2018

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗ്ബ്രദര്‍’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഔദ്യാഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ്് മോഷന്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

സിദ്ദിഖാണ് ചിത്രത്തിന്റെ സംവിധാനം. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍.