മനോഹരമായ കാരിക്കേച്ചറുകള്‍ കൊണ്ടോരു കാസ്റ്റിങ് കോള്‍; വൈറല്‍ വീഡിയോ കാണാം

December 21, 2018

ഭിത്തിയില്‍ കത്തി നില്‍ക്കുന്ന ബള്‍ബ്, ഇരുവശങ്ങളിലും ഇരുചക്ര – നാല്‍ചക്രവാഹനങ്ങള്‍ . കൂടെ മാല ബള്‍ബ്- ദി ഗാംഗ്‌സ് ഓഫ് ലൈറ്റ് എന്ന ടൈറ്റില്‍ ക്യാമ്പ് സിനിമാസ് ന്റെ ബാനറില്‍ ദീപ്തി ഗോപിനാഥ് നിര്‍മിച്ചു പുതുമുഖം ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്യുന്ന ‘മാല ബള്‍ബി’ന്റെ ടൈറ്റില്‍ പോസ്റ്ററാണിത്.

പോസ്റ്റര്‍ കണ്ടാല്‍ ആഘോഷങ്ങള്‍ക്ക് ഇപ്പോഴും മിന്നുന്ന മാല ബള്‍ബിനെ ആരും ഓര്‍ത്തു പോകും. എന്നാല്‍ കഴിഞ്ഞ ദിവസം ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് ന്റെ യൂട്യൂബ് പേജില്‍ വന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. സിനിമ ചരിത്രത്തില്‍ ആദ്യമായാണ് കാരികെചര്‍ രൂപത്തില്‍ തയ്യാറാക്കിയ ഒരു വീഡിയോ ഉപയോഗിച്ചു ഒരു ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ നടത്തുന്നത്. കുട്ടികളില്‍ തുടങ്ങുന്ന കരികെച്ചര്‍ വീഡിയോ ഗുണ്ടകളെയും പെണ്‍കുട്ടികളെയും വൃദ്ധകളെയും അണിയറ പ്രവര്‍ത്തകര്‍ തിരയുന്നു എന്ന രീതിയില്‍ ആണ് അവസാനിക്കുന്നത്.

അന്ന ജോവിറ്റയാണ് ഈ കാരികേചറിന് പിന്നില്‍. ദുരൂഹവും തീവ്രതയും നിറഞ്ഞ പശ്ചാത്തല സംഗീതവും കാരിക്കേച്ചറിന് മാറ്റുകൂട്ടുന്നു.  ഹിമാല്‍ കുമാര്‍ ക്യാമറയും അമര്‍ സൂരജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. പുതുമുഖങ്ങള്‍ക്ക് പുറമെ ചിത്രത്തില്‍ മലയാളത്തിലെ മറ്റു താരങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന. ദീപക് രവി സംഗീതവും വിക്രം വേദ , ഒടിയന്‍ എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതവുമൊരുക്കിയ സാം സി എസ് ന്റെ ചീഫ് അസ്സോസിയേറ്റ് ആയ ലിജിന്‍ ബംബിനോ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യും.