‘സേതുലക്ഷ്മി അമ്മയുടെ വേദനയിൽ അലിഞ്ഞ് പൊന്നമ്മ ചേച്ചി’; കോമഡി ഉത്സവ വേദിയെ അവിസ്മരണീയമാക്കിയ നിമിഷങ്ങൾ…

മകന് സഹായം നൽകണമെന്ന അഭ്യർത്ഥനയുമായി ഒരമ്മ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയത് മലയാളികളുടെ കണ്ണ് നിറച്ചിരുന്നു. സിനിമ ഡയലോഗുകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഈ അമ്മ ഇത്തവണ എത്തിയത് പക്ഷെ സ്വന്തം മകന് വേണ്ടിയായിരുന്നു…
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലെ ശക്തമായ കഥാപത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സേതുലക്ഷ്മി. രോഗം ബാധിച്ച മകന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ സേതുലക്ഷ്മിയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
ഇരു വൃക്കകളും തകരാറിലായ മകന് ചികിത്സയ്ക്കായുള്ള പണത്തിനായാണ് താരം ഫേസ്ബുക്ക് ലൈവിൽ എത്തിയത്. ഇവരുടെ വീഡിയോ കണ്ടതോടെ നിരവധി ആളുകളാണ് സാമ്പത്തീക സഹായം നൽകാൻ തയാറായി എത്തിയത്. എന്നാൽ സേതുലക്ഷ്മി അമ്മയുടെ മകന് വൃക്ക നല്കാൻ തയാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം പൊന്നമ്മ ബാബുവും രംഗത്തെത്തിയിരുന്നു. തനിക്ക് ജീവിക്കാൻ ഒരു വൃക്ക മതിയെന്നും ഒരെണ്ണം സേതുലക്ഷ്മിയുടെ മകന് നൽകാൻ തയാറന്നെന്നും പറഞ്ഞാണ് താരം എത്തിയത്…..
മകന് വേണ്ടി സഹായ അഭ്യർത്ഥനയുമായി എത്തിയ സേതു ലക്ഷ്മി അമ്മയും, മകന് വൃക്ക നൽകാൻ തയാറായി എത്തിയ പൊന്നമ്മ ബാബുവും കോമഡി ഉത്സവ വേദിയെ അനുസ്മരണീയമാക്കാൻ എത്തിയ നിമിഷങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഉർവ്വശിയും ടൊവിനോയും കോമഡി ഉത്സവ വേദിയിലെ കാര്യക്കാരും ഒന്നിച്ചുചേർന്ന് വേദിയെ അവിസ്മരണീയമാക്കിയ വീഡിയോ കാണാം…