സംഗീതവും തുന്നലും ഇഴചേർത്തെടുത്ത കലാപ്രതിഭകൾ; വീഡിയോ കാണാം

December 16, 2018

സംഗീതവും തുന്നലും ഇഴചേർത്തെടുത്ത രണ്ട് കലാപ്രതിഭകൾ ഒന്നിക്കുന്ന മുഹൂർത്തത്തിന് വേദിയായി കോമഡി ഉത്സവ വേദി. കണ്ണൂർ, അഴീക്കോട്  സ്വദേശിയായ അംബിക ഒരു നല്ല ഗായികയാണ്. സ്വന്തമായി ഒരു ബൊട്ടീക് ഉള്ള അംബിക നിരവധി ഗാനമേളകളിൽ നിറസാന്നിധ്യമാണ്.

ഒരിക്കലും ശ്രുതി പിഴക്കാത്ത സംഗീതത്തിന്റെ ഉടമയാണ് ഷിഫാബ്‌. കഴിഞ്ഞ 20 വർഷക്കാലമായി സംഗീതലോകത്ത് നിറഞ്ഞുനിൽക്കുന്ന ഷിഫാബിന്റെയും ഉപജീവന മാർഗം തുന്നൽ തന്നെയാണ്.

സംഗീതത്തിന്റെ ലോകത്ത് പുതുവസന്തങ്ങൾ സൃഷ്‌ടിക്കുന്ന ഈ കലാകാരന്മാരുടെ പ്രകടനം കാണാം…