പൂവുകൾക്ക് പുണ്യകാലമൊരുക്കി ടോപ് സിംഗർ വേദിയിലെ അനുഗ്രഹീത ഗായിക ദേവിക മോൾ: വീഡിയോ കാണാം…

സ്വര മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിപ്പാട്ടുകാരിയാണ് ദേവികകുട്ടി. മനോഹരമായ ഗാനം ആലപിച്ച് സോഷ്യൽ മീഡിയ വഴി മലയാളി മനസ് കീഴടക്കിയ ദേവിക മോൾ വയലാർ ഹിറ്റ്സ് റൗണ്ടിൽ ‘പൂവുകൾക്ക് പുണ്യ കാലം’എന്ന മനോഹര ഗാനവുമായാണ് ഇത്തവണ ടോപ് സിംഗർ വേദിയിൽ എത്തിയത്.
മനോഹരമായ ശബ്ദത്തിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ദേവിക മോൾക്ക് ഇത്തവണ ഒരു സ്പെഷ്യൽ ഗിഫ്റ്റാണ് ടോപ് സിങ്ങർ വേദിയിലെ ജഡ്ജ് കൂടിയായ എം ജയചന്ദ്രൻ ഒരുക്കിയത്. പാട്ടിന്റെ ലോകത്ത് പാലാഴി കടഞ്ഞെടുക്കുന്ന ഈ കുട്ടിഗായികയ്ക്ക് പാട്ട് പഠിക്കാൻ ഗുരുനാഥനെ സമ്മാനിച്ചിരിക്കുകയാണ് എം ജയചന്ദ്രൻ.
കേരളക്കര മുഴുവൻ ആരാധകരുള്ള ഈ അനുഗ്രഹീത ഗായികയുടെ മനോഹരമായ ഗാനം കാണാം….
പാട്ടിന്റെ ലോകത്തെ കുട്ടിഗായകരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഒരുക്കുന്ന സംഗീത വിരുന്നാണ് ടോപ് സിംഗർ.സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.