അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഗൗതം ഗംഭീർ; ആശംസകളുമായി പ്രമുഖ താരങ്ങൾ
പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍, ഇന്ത്യയുടെ സൂപ്പർ ഹീറോ ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഗുഡ്ബൈ പറയുമ്പോൾ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ ഗംഭീർ ആരാധകരെ അറിയിച്ചത്.
2011 ലെ ലോകകപ്പിലും , 2007 ടി 20 ലോകകപ്പിലും ഇന്ത്യയുടെ കരുത്തനായി നിന്ന താരമായിരുന്നു ഗൗതം. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ ലോകകപ്പ് നേട്ടം.
വീരേന്ദര്‍ സെവാഗുമൊത്തുള്ള ഇന്നിംഗ്സുകളാണ് ഗംഭീറിനെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമാക്കി മാറ്റിയത്. അവസാന രണ്ട് വര്‍ഷക്കാലം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും താരം ശ്രമം നടത്തിയിരുന്നു. എന്നാൽ അതിന് സാധിച്ചിരുന്നില്ല.
Read also: മാസ്മരീകം ഈ പ്രകടനം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അത്ഭുത പന്തിന്റെ വീഡിയോ കാണാം
ഡിസംബർ ആറിന് നടക്കുന്ന രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ആരംഭിക്കുന്ന ദില്ലിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്കാരം നേടിയിട്ടുണ്ട്.
അതേസമയം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച 37 കാരന് ആശംസകളുമായി നിരവധി പ്രമുഖരാണ് എത്തുന്നത്.
I gotta say.. I don't like retirements.. especially of people that I admire deeply. Congratulations @GautamGambhir on an amazing career. I'm grateful for all that we shared on and off the field. It's been an honour skip. My best wishes on ur second innings.
— Robin Aiyuda Uthappa (@robbieuthappa) 4 December 2018