ചിറകുവിരിച്ച് കണ്ണൂര്‍ …വിമാനം പറന്നുയരാൻ മിനിറ്റുകൾ മാത്രം

December 9, 2018

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്‍ നിന്ന് ഇന്ന് വിമാനം പറന്നുയരും. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കും.

രാവിലെ 9.55ന്  കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസായ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.

അതേസമയം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്.

‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ…’ എന്നു തുടങ്ങുന്ന മനോഹര​ഗാനം കണ്ണൂർ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മലയാളികളുടെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസനാണ് ഗാനം ലപിച്ചിരിക്കുന്നത്..വേണുഗോപാൽ രാമചന്ദ്രൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്.