‘ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ?’..’ലൂസിഫറി’ന്റെ ടീസർ പങ്കുവെച്ച് മമ്മൂട്ടി..

December 13, 2018

മലയാളത്തിന്റെ പ്രിയ നടന്മാർ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലുസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റ പുതിയ ടീസർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്..

റഷ്യയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ വിശേഷങ്ങളും മോഹൻ ലാലിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിലുള്ള സന്തോഷവും കഴിഞ്ഞ ദിവസം നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വി പങ്കുവെച്ചിരുന്നു. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ സുഹൃത്തുക്കളിൽ പലരും പറഞ്ഞിരുന്നുവെന്നും ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന് പലരും അഭിപ്രായപ്പെട്ടു.. ഇപ്പോഴും എനിക്കറിയില്ലഎന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നെനിക്ക് വ്യക്തമാണ് സിനിമയെക്കുറിച്ച്‌, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്‌, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു എന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മാണം പൂർത്തിയാക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.