മെല്‍ബണില്‍ ഇന്ത്യയുടെ വിജയക്കൊടി; ചരിത്രത്തിൽ ഇടം നേടി കോഹ്‌ലിയും ..

December 30, 2018

നായകന്‍ വിരാട് കോഹ്ലിയുടെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപെട്ടു.  മെല്‍ബണില്‍ മൂന്നര പതിറ്റാണ്ടിന് ശേഷം ടെസ്റ്റ് ജയിച്ച ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് ഇന്ന് പുലർച്ചയോടെ കോഹ്‌ലിയെ തേടിയെത്തിയത്. ഇതോടെ മറ്റ് നായകന്മാരിൽ പലർക്കും നേടാൻ സാധിക്കാതെപോയ  നേട്ടം കരസ്ഥമാക്കിയ  നായകനായി കോഹ്ലി മാറി.

ആസ്‌ട്രേലിയയെ 137 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. 1981ന് ശേഷം ആദ്യമായാണ് മെല്‍ബണില്‍ ഇന്ത്യ വിജയിക്കുന്നത്. ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).