രാജ്യത്തെ ഭീതിയിൽ ആഴ്ത്തിയ മുംബൈ ഭീകരാക്രമണം സിനിമയാകുന്നു; ടീസർ കാണാം..

December 11, 2018

രാജ്യത്തെ ഭീതിയിൽ ആഴ്ത്തിയ മുംബൈ ഭീകരാക്രമണം സിനിമയാകുന്നു. ഹോട്ടൽ മുംബൈ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയൻ സംവിധായകനായ ആന്റണി മറാസാണ്.

ദേവ് പട്ടേൽ, അനുപം ഖേർ, ആർമി ഹാമെർ, ടിൽഡ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. 2019 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2008 നവംബർ 26 നാണ് ലോകത്തെ ഞെട്ടിയ ഭീകരാക്രമണം മുംബൈയിൽ നടന്നത്. 26 മുതൽ 29 വരെ നടന്ന ഭീകരാക്രമണത്തിൽ 164  പേർ മരിക്കുകയും 308 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിൽ ജീവനോടെ പിടിയിലായ ഏക ഭീകരൻ അജ്മൽ കസബിനെ വിചാരണയ്ക്കുശേഷം 2012 നവംബർ 21നു പുണെ യേർവാഡ ജയിലിൽ തൂക്കിക്കൊന്നു.