‘ഇനി ആ കീബോര്‍ഡില്‍ തൊട്ടാല്‍…’; വൈറലായി ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീസര്‍

December 1, 2018

മലയാളികളുടെ പ്രിയതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ധര്‍മ്മജന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍കകായി പങ്കുവെച്ചത്.

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ചിത്രത്തില്‍ പുതുമുഖതാരം ഹനീഫാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രകാശ് കുഞ്ഞന്‍ മൂരയിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സാജു നവോദയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നേഹാ രാധാകൃഷ്ണന്‍, നിര്‍മ്മല്‍ പാലാഴി, ദീപു, ഫൈസല്‍, മായ, പൊന്നമ്മ ബാബു, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.