ഗെറ്റപ്പ് ഒന്ന് മാറ്റി, സ്റ്റൈലായി സുരാജ്; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ

മലയാള സിനിമയുടെ കരുത്തുറ്റ നടനിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ വളർച്ച അഭിമാനത്തോടെ നോക്കികാണുകയാണ് മലയാള സിനിമ. ഏതു കഥാപാത്രവും ആ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. മലയാള സിനിമയുടെ ഹാസ്യ നടനിൽ നിന്ന് സീരിയസ് കഥാപാത്രങ്ങളും തനിക്ക് അനായാസം ചെയ്യാൻ സാധിക്കുമെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ അദ്ദേഹം നമുക്ക് കാണിച്ച് തന്നു. സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള കിടിലൻ ഫോട്ടോകളാണ് സുരാജ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോ എന്താണെങ്കിലും ആരാധകർക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു. 150 k ലൈക്‌സും നിരവധി കമ്മന്റ്സുമായി ആഘോഷിക്കുകയാണ് ആരാധകർ. വളരെ സീരീയസായുള്ള ഗെറ്റപ്പിലാണ് ഫോട്ടോയിൽ രാജ്. ഫോട്ടോഗ്രാഫർ റിച്ചാർഡ് ആന്റണിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത സുരാജിന്റെ പുതിയ ഫോട്ടോയ്ക്ക് പിന്നിൽ.

Read More: ഇറ്റാലിയൻ സിനിമ പ്രേമികൾക്ക് സന്തോഷിക്കാം; രാജ്യത്ത് സിനിമ സെൻസറിങിന് അവസാനം

ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സൂരജ് വെഞ്ഞാറമൂട് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ദശമൂലം ദാമു എന്ന ട്രോളന്മാരുടെ ഇഷ്ട താരത്തെ മലയാളത്തിന് സമ്മാനിച്ചതും സൂരജ് എന്ന നടനാണ്. മലയാളികളെ ചിരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ സുരാജിന്റെ സാമൂഹിക പ്രസക്തിയുള്ള കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകൾക്ക് സംസ്ഥാന പുരസ്കാരവും സുരാജിനെ തേടിയെത്തി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായക കഥാപാത്രവും പ്രേക്ഷക മനസിൽ സുരാജ് എന്ന നടന് നേടിക്കൊടുത്ത സ്ഥാനം ചെറുതല്ല.

Story highlights- Suraj Venjaramood viral photoshoot