സ്റ്റൈലായി ലേഡി സൂപ്പർ സ്റ്റാർ; ആരാധകർ ഏറ്റെടുത്ത് ചിത്രങ്ങൾ

July 5, 2023

സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്‌നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്. ( Manju Warrier photoshoot )

അഭിനയത്തോടൊപ്പം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ താരങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. മഞ്ഞ ടീഷർട്ടും അതിന് മാച്ചായി പച്ച നിറത്തിലുള്ള ഡിസൈനോടുകൂടിയ പാന്റുമാണ് പെയർ ചെയ്തത്. ഒരു സ്വറ്ററും സ്റ്റൈൽ ചെയ്തിട്ടുണ്ട്.

Read also: ഗ്രാമീണതയുടെ നാട്ടുപച്ച- ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ

‘നിങ്ങൾ എവിടെയായിരുന്നാലും മുഴുവനായി അവിടെയാവുക’ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. ലേഡി മമ്മൂട്ടിയാണെന്നാണ് ആളുകൾ കമന്റുകൾ നൽകിയത്.

സിനിമയ്ക്കൊപ്പം നൃത്തത്തെയും യാത്രകളെയുമെല്ലാം ചേർത്തുപിടിക്കുന്ന ആളാണ് മഞ്ജു വാര്യർ. ഈ അടുത്ത് നടൻ അജിത്തുമൊത്തുള്ള താരത്തിന്റെ ലഡാക്ക് ബൈക്ക് യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Story highlights- Manju Warrier photoshoot