ഛായാഗ്രാഹകനിൽ നിന്നും സംവിധായകനിലേക്ക് വേഷം മാറി പോൾ മൈക്കാവ്…

December 29, 2018

ഛായാഗ്രാഹകനില്‍ നിന്നും സംവിധായകനിലേക്ക് വേഷംമാറി പോൾ മൈക്കാവ്. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ പരമ്പര ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിലൂടെയാണ് പോൾ മൈക്കാവ് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. മലയാളികളുടെ പ്രിയ നായിക പ്രിയരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പരയാണ് അരയന്നങ്ങളുടെ വീട്.

നിരവധി സിനിമകളിലും പന്ത്രണ്ടോളം മലയാള സീരിയലുകളിലും ഛായാഗ്രാഹകനായി പ്രവർത്തിച്ച പോൾ ആദ്യമായി സംവിധായകന്റെ വേഷമിടുന്ന പരമ്പരയാണ് അരയന്നങ്ങളുടെ വീട്. പ്രോഗ്രാം പ്രൊഡ്യൂസറായും സെറ്റ് ഡിസൈനറായും ഷോ ഡയറക്ടറായും പ്രവർത്തിച്ച പോൾ, ഫ്ലവേഴ്സ് ഒരുക്കിയ മൈലാഞ്ചി മൊഞ്ച്, ജസ്റ്റ് എ മിനുറ്റ്, സ്മാർട്ട് ഷോ, കുട്ടിക്കലവറ തുടങ്ങിയ പരുപാടികളിലും നിറസാന്നിധ്യമായിരുന്നു.

ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെ പതിനാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പ്രിയരാമൻ പ്രിയലക്ഷ്മിയായി എത്തുന്ന പരമ്പര ഈ വരുന്ന തിങ്കളാഴ്ച്ച വൈകുന്നേരം 7:30 മുതൽ ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ആരംഭിക്കും.

Read also:മലയാളികളുടെ പ്രിയാരാമൻ പ്രിയലക്ഷ്മിയായി തിരിച്ചെത്തുന്നു..