ഭംഗിയുള്ള പാദങ്ങൾക്ക് ചെറിയ പൊടികൈകൾ..
മുഖ ഭംഗിക്കും സൗന്ദര്യത്തിനും നാരങ്ങ അത്യുത്തമമാണ്. അതുപോലെതന്നെ പാദ സംരക്ഷണത്തിന് ഏറ്റവും ബെസ്റ്റാണ് നാരങ്ങ.. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ട് മസാജ് ചെയ്യുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും അത്യുത്തമമാണ്.
അതുപോലെത്തന്നെ കാലുകളെ ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ പൂ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക.
ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ ഇത് മുന്ന് തവണ ആവർത്തിക്കുക. കാലുകളുടെ ഭംഗി വർധിപ്പിക്കുന്നതിനും ചർമ്മം മൃദുവായി സൂക്ഷിക്കുന്നതിനും വളരെ നല്ലൊരു മാർഗമാണ് ഇത്.