തകർപ്പൻ സെഞ്ച്വറിയുമായി പൂജാര; ആദ്യ ദിനം ഇന്ത്യക്ക് മികച്ച തുടക്കം…

December 6, 2018

ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം 250 ന് 9 എന്ന നിലയില്‍. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.  246 പന്തില്‍ 123 റണ്‍സുമായി പൂജാര പുറത്തായതോടെ ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

37 റണ്‍സ് നേടിയ രോഹിത് ശര്‍മ, 25 റണ്‍സ് നേടിയ അശ്വിന്‍, റിഷാബ് പന്ത് എന്നിവര്‍ മാത്രമാണ് കളിയിൽ അല്പമെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. പുജാരയുടെ ഓസ്‌ട്രേലിയയിലെ ആദ്യ സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ 16 ആം സെഞ്ചുറിയും കൂടിയാണിത് . ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി .