‘ഞാനുണ്ടിവിടെ…’; ശ്രദ്ധേയമായി ‘പ്രേതം 2’ വിലെ വീഡിയോ ഗാനം

December 24, 2018

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പ്രേതം 2’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാനരംഗം രുക്കിയിരിക്കുന്നത്. സിനിമയില്‍ ഡോണ്‍ ജോണ്‍ ബോസ്‌കോയായി എത്തുന്ന ജയസൂര്യ തന്നെയാണ് ഗാനരംഗത്തും നിറഞ്ഞു നില്‍ക്കുന്നത്.

രണ്ട് നായികമാരാണ് ‘പ്രേതം 2’ വിലുള്ളത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ഞാനുണ്ടിവിടെ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും. നിധിന്‍ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘സുസു സുധി വാത്മീകം’ തുടങ്ങിയവയെല്ലാം വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.