ആദിക്ക് അച്ഛന്റെ പൊന്നുമ്മ; മകന് ജന്മദിനാശംസകളുമായി ജയസൂര്യ!

January 16, 2024

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിൽ ഒരിക്കലും മായാത്ത സ്ഥാനമുള്ള നടനാണ് ജയസൂര്യ. ജയസൂര്യ എന്ന നടൻ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവും മലയാളിക്ക് ഏറെ പ്രിയങ്കരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങളും ഒപ്പം കുടുംബത്തിന്റെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, മകൻ ആദിയുടെ പിറന്നാളിന് അച്ഛൻ ജയസൂര്യ പങ്കുവെച്ച ഹൃദ്യമായ പോസ്റ്റാണ് വൈറലാകുന്നത്. (Jayasoorya’s warm birthday post for son Advaith)

ജയസൂര്യയുടെ മകൻ അദ്വൈതിന്റെ പതിനെട്ടാം പിറന്നാളാണിന്ന്. മകന്റെ ചിത്രങ്ങൾക്കൊപ്പം ജയസൂര്യ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചതിങ്ങനെ, “ഹാപ്പി ബർത്ത് ഡേ ആദി പൊന്നേ, 18 വർഷങ്ങൾക്ക് മുൻപ് നീ ഞങ്ങൾക്ക് ഏറ്റവും വലിയ സമ്മാനം നൽകി. നിന്നിലൂടെ ഞങ്ങൾ അച്ഛനും അമ്മയുമായി. നിന്നെ പോലൊരു മകനെ കിട്ടിയതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. (ബർത്ത് ഡേയ്ക്ക് ഇത്ര ഉന്തും തള്ളും മതി). നിന്റെ സ്വപ്നങ്ങളെ പിന്തുടരുക, അവയെ അന്വേഷിക്കുന്നവനായി തുടരുക. ലവ് യൂ ഡാ പൊന്നേ.”

Read also: ആശാൻമാർക്കൊപ്പം ഒരു സെൽഫി; വിനീതിനും അല്‍ഫോൺസിനുമൊപ്പം നിവിൻ പോളി

അച്ഛന് പിന്നാലെ സിനിമയിൽ ചുവടുവെച്ചയാളാണ് മകൻ ആദി. ബാലതാരമായി അദ്വൈത് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും ജയസൂര്യയുടെ കുട്ടിക്കാലമാണ് ആദി അവതരിപ്പിച്ചിരിക്കുന്നത്. അഭിനയം മാത്രമല്ല, സംവിധാനം, എഡിറ്റിങ്ങ് എന്നീ മേഖലകളിലും ആദി കഴിവ് തെളിയിച്ചിട്ടുണ്ട്.

പല ഹ്രസ്വചിത്രങ്ങൾക്കും ആദി സ്വന്തമായി കഥയെഴുതി, സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുണ്ട്. ആദി ഒരുക്കിയ ‘കളർഫുൾ ഹാൻഡ്‌സ്’ എന്ന ചിത്രം ഒർലാൻഡോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story highlights: Jayasoorya’s warm birthday post for son Advaith