മുടി മുറിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രജിഷ; ‘ജൂണി’ന്റെ മേക്കിങ് വീഡിയോ കാണാം..

December 14, 2018

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരിയാണ് രജീഷ വിജയൻ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രമാണ് രജിഷ വിജയൻ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ജൂൺ. സ്കൂൾ വിദ്യാർത്ഥിയുടെ യൂണിഫോമിലുള്ള രജിഷയുടെ ഫസ്റ്റ് ലുക്കാണ് ഏറ്റവും ശ്രദ്ധേയമായത്..ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. താൻ ഏറെ സ്നേഹിച്ച മുടി മുറിക്കുമ്പോൾ രജിഷ പൊട്ടിക്കരയുന്നതും വിഡിയോയിൽ കാണാം..

ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂൺ എന്നും ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു. ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു, അഹമ്മദ് കബീർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.