അഭിനയവും സംവിധാനവും മാത്രമല്ല സംഗീതത്തിലും ഒരു ശ്രമം നടത്തി രമേശ് പിഷാരടി; വൈറൽ വീഡിയോ കാണാം..

December 7, 2018

കോമഡി പരുപാടികളിലൂടെ മലയാളി മനസുകൾ കീഴടക്കിയ താരമാണ് രമേശ് പിഷാരടി. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവടുറപ്പിച്ച രമേശ് പിഷാരടിയുടെ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.‘ഇന്ദ്രവല്ലരി പൂചൂടിവരും…’ എന്ന ഗാനമാണ് പിഷാരടി ആലപിച്ചത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും.

മധു ബാലകൃഷ്ണൻ, മനോജ് കെ ജയൻ, മണിയൻപിള്ള രാജു, ജ്യോത്സ്ന തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് പിഷാരടി പാട്ടു പാടിയത്.

“മധു ബാലകൃഷ്ണൻ പാടുമ്പോ ഓരോ നടിനടൻമാർ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു ….റിക്വസ്റ്റ് ചെയ്ത പാട്ടുകൾ മധുച്ചേട്ടൻ പാടുന്നു. അസൂയ മൂത്ത ഞാനും മൈക്ക് എടുത്തു …എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാൻ പെട്ടന്ന് നിർത്തി….” രമേശ് പിഷാരടി വീഡിയോക്കൊപ്പം പങ്കുവെച്ചു.