ക്യാൻസറിനെ പ്രതിരോധിക്കാനും ബെസ്റ്റാണ് ഈ പഴം..

December 9, 2018

ആരോഗ്യത്തിന്റെ കാര്യത്തിൽ പൊതുവെ ശ്രദ്ധ ചെലുത്തുന്നവരാണ് മലയാളികൾ. എന്നാൽ ഇന്നത്തെ ജീവിതശൈലികളിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും നിരവധി അസുഖങ്ങളാണ് നമ്മളെ പിന്തുടരുന്നത്. അതിൽ വളരെ ഗുരുതരമായ ഒരു രോഗമാണ് ക്യാൻസർ. ക്യാൻസർ വളരെ ഗുരുതരമായ ഒരു രോഗമാണെങ്കിലും ആദ്യം തന്നെ ഇതിനെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന രോഗമാണിത്. എന്നാൽ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്.

ക്യാൻസർ വരാതെ സംരക്ഷിക്കുന്നതിൽ ഏറ്റവും ഫലവത്തായ ഒരു ഭക്ഷണമാണ് സബർജെല്ലി. പൊതുവേ അധികം കഴിയ്ക്കാത്തതെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സബര്‍ജെല്ലി. കാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി സബര്‍ജെല്ലിക്കുണ്ട്.

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് സബർജെല്ലി. മധുരവും ചവര്‍പ്പും ഇടകലര്‍ന്ന സബർജെല്ലി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലാണ് സബര്‍ജെല്ലി ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്.

Read also: ചർമ്മ സംരക്ഷണം മുതൽ ക്യാൻസർ പ്രതിരോധിക്കാൻ വരെ അത്യുത്തമം ഈ പഴം…

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് ഈ ഫലം. ഇത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് തൊണ്ട വേദനയെ നിശ്ശേഷം മാറ്റും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്‍ജെല്ലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്.

കൊളസ്‌ട്രോൾ ഇല്ലാതാക്കുന്നതിനും ഹൃദയാഘാതത്തെ തടയുന്നതിനും ഇത് കഴിക്കുന്നത് അത്യുത്തമമാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച്‌ സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു. ദിവസവും സബര്‍ജല്‍ കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും ഇത്  സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി,കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജെല്ലി കഴിയ്ക്കാം. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്‍പ് ഒരു കഷ്ണം സബര്‍ജെല്ലി ശീലമാക്കാം. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും സബര്‍ജെല്ലി കഴിച്ച്‌ പരിഹാരം കാണാം. പ്രത്യേകിച്ച്‌ കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാം.

സബർജെല്ലിയുടെ ഗുണങ്ങള്‍… 

  1. തൊണ്ട വേദനയ്ക്ക് ശമനം
  2. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
  3. ഹൃദയാഘാതം ചെറുക്കുന്നു
  4. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
  5. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
  6. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
  7. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
  8. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍

.