തലൈവർക്ക് പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം..

December 13, 2018

ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരമാണ് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനി കാന്ത്. തലൈവരുടെ ജന്മ ദിനത്തിൽ ആശംസകളുമായി ലോകം മുഴുവനുമുള്ള ആരാധകർ എത്തിയിരുന്നു. എങ്കിലും ആരാധകര്‍ കൂടുതല്‍ ഏറ്റെടുത്തത് ഒരാളുടെ ആശംസ മാത്രമാണ്. അത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തന്നെ.

ഹാപ്പി ബർത്ത് ഡേ തലൈവാ, ഏറ്റവും മികച്ച വര്‍ഷം തന്നെ താങ്കള്‍ക്ക് ഉണ്ടാകട്ടെയെന്നാണ് ട്വിറ്ററില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കുറിച്ചത്. പ്രിയപ്പെട്ട സച്ചിന് നന്ദി എന്ന് ആശംസയ്ക്ക് മറുപടിയും രജനികാന്ത് നല്‍കി. അതേസമയം, പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിൽ രജനിയുടെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ ടീസർ പുറത്തിറക്കിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പിറന്നാൾ ആശംസ അറിയിച്ചത്.

Read also: സ്റ്റൈൽ മന്നന് ഇന്ന് പിറന്നാൾ; ‘പേട്ട’യുടെ പുതിയ ടീസർ പങ്കുവെച്ച് അണിയറപ്രവർത്തകർ

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു.

സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍