എൺപതുകാരനായി വിജയ് സേതുപതി; പുതിയ വീഡിയോ കാണാം..

December 11, 2018

തമിഴകത്തു മാത്രമല്ല കേരളക്കരയിലും ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സീതാകത്തി’. ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തീയറ്ററുകളിലെത്തുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

‘സീതാകത്തി’യില്‍ എണ്‍പത് വയസ് പ്രായമുള്ള ആളായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ചിത്രത്തിനുവേണ്ടിയുള്ള വിജയ് സേതുപതിയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്ന് തോന്നും വിധമാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

Read also: എണ്‍പതുകാരനായ് വിജയ് സേതുപതി; ‘സീതാകത്തി’യിലെ പുതിയ ഗാനം

ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. ഈ ചിത്രവും തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാ നമ്പീശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്.