ദൂരെ ദൂരെ സാഗരം തേടി ഒരു കൊച്ചുഗായിക; ആവണിക്കുട്ടിയുടെ മധുരസുന്ദര ഗാനം കേൾക്കാം…

അതിമനോഹര ഗാനവുമായി ടോപ് സിംഗർ വേദി കീഴടക്കാൻ എത്തുകയാണ് ആവണിക്കുട്ടി. ‘ദൂരെ ദൂരെ സാഗരം തേടി’ എന്ന മനോഹര ഗാനവുമായി വേദിയിൽ എത്തിയ ആവണി കാണികളുടെയും വിധികർത്താക്കളുടെയും മനം കീഴടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
‘വരവേൽപ്പ്’ എന്ന ചിത്രത്തിലെ ഈ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ജോൺസൺ മാഷ് സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ചതാണ്. ചിത്രയുടെ സ്വരമാധുര്യത്തിൽ കേരളം ആസ്വദിച്ച സംഗീതത്തിന്റെ ഭംഗി ഒട്ടും ചോരാതെയാണ് ആവണിക്കുട്ടി വേദിയിൽ അവതരിപ്പിച്ചത്.
സംഗീതത്തിന്റെ മാന്ത്രിക ലോകത്തെ കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..
ഫ്ളവേഴ്സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.
ആവണിക്കുട്ടിയുടെ അതിമനോഹര ഗാനം കേൾക്കാം…