തോക്കേന്തി വിജയ് സേതുപതി; ‘പേട്ട’യിലെ പുതിയ പോസ്റ്റർ കാണാം..

December 5, 2018

തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്ട’. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം സിമ്രാൻ കൂടി എത്തുന്ന ചിത്രം തമിഴകത്ത് പുതു ചരിത്രം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. തമിഴകത്തെ മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി കൂടി എത്തുന്നുവെന്ന വാർത്ത ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതാണ്.

ചിത്രത്തിലെ വിജയ് സേതുപതിയുടെ പുതിയ ക്യാരക്റ്റർ പോസ്റ്ററാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുഖത്തുപരിക്കുകളുമായി  ഷാളും പുതച്ച് കയ്യിൽ ഒരു തോക്കും പിടിച്ച് നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് സൺ പിക്ചേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര് ജിത്തു എന്നാണ്.

സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മോഷന്‍ രൂപത്തിലുള്ള പേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Read also: ‘മരണ മാസ്’; കിടിലൻ പ്രകടനവുമായി സ്റ്റൈൽ മന്നൻ, വീഡിയോ കാണാം

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.