തകര്‍പ്പന്‍ പാട്ടിനൊപ്പം കിടിലന്‍ മിമിക്രിയുമായി ബാബുരാജ്; വീഡിയോ കാണാം

December 1, 2018

പാട്ടുവേദികളുടെ പ്രീയപ്പെട്ട കൂട്ടുകാരനാണ് ബാബുരാജ്. ഷൊര്‍ണ്ണൂരാണ് ഈ കലാകാരന്റെ സ്വദേശം. മനോഹരമായ ആലപനംകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ വൈറലായിരുന്നു ബാബുരാജ്.

നിരവധി വേദികളില്‍ ഗാനം ആലപിച്ച് ആസ്വാദകരുടെ മനസില്‍ ഇടം നേടാറുണ്ട് ഈ പാട്ടുകാരന്‍. വിജയ് യോശുദാസിന്റെ പാട്ടുകളോടാണ് ബാബുരാജിന് കൂടുതല്‍ പ്രീയം. നാടന്‍പാട്ടുകളോട് നല്ലൊരു അടുപ്പം സൂക്ഷിക്കാറുണ്ട് ഈ കലാകാരന്‍.

ചിരി ഉത്സവവേദിയിലെത്തിയ ബാബുരാജ് വിജയ് യേശുദാസ് ആലപിച്ച ‘ഹേമന്ദമെന്‍ കൈക്കുമ്പിളില്‍..’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം ആലപിച്ചത്. കോമഡി ഉത്സവവേദിയെ സംഗീതസാന്ദ്രമാക്കി ഈ ഗായകന്‍. പാട്ടുമാത്രമല്ല തകര്‍പ്പന്‍ മിമിക്രിയും ബാബുരാജ് കോമഡി ഉത്സവവേദിയില്‍ അവതരിപ്പിച്ചു.