ഷാരൂഖ് കുള്ളനായത് ഇങ്ങനെ; ‘സീറോ’യുടെ മേക്കിങ് വീഡിയോ കാണാം..

December 28, 2018

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം സീറോ സമ്മിശ്ര പ്രതികരണവുമായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്‍റെ വിഎഫ്‌എക്സ് മേക്കിങ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ റെക്കോർഡുകൾ വാരിക്കൂട്ടിയിരുന്നു.. റിലീസ് ചെയ്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ കണ്ട ട്രെയ്‌ലർ എന്ന റെക്കോർഡും ചിത്രം കരസ്ഥമാക്കിയിരുന്നു. പുറത്തിറങ്ങി 96 മണിക്കൂറിനുള്ളിൽ 100 ദശലക്ഷം ആളുകളാണ് ട്രെയ്‌ലർ കണ്ടത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ‘സീറോ’യിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം..

ബൗവാ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നാലു മുനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഒരു ദിവസംകൊണ്ട് രണ്ട് കോടിയിലധികം പേരാണ് കണ്ടത്.

ആനന്ദ് എല്‍ റായ് ആണ് സീറോയുടെ സംവിധാനം. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ‘. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്.