പ്രേക്ഷകർക്ക് ഇഷ്ടപെട്ട ഗാനവുമായി അദിതികുട്ടി; വീഡിയോ കാണാം..
January 29, 2019

ഒരുപാട് ആരാധകർ ഉള്ള താരമാണ് ടോപ് സിംഗർ വേദിയിലെ അദിതിക്കുട്ടി. മനോഹരമായ ഗാനങ്ങളുമായി വേദി കീഴടക്കാറുള്ള അദിതി ഇത്തവണ പ്രേക്ഷകർക്ക് ഇഷ്ടപെട്ട ഗാനവുമായാണ് വേദിയിൽ എത്തിയത്. ഓഡിയൻസ് ചോയ്സ് റൗണ്ടിൽ അപർണ ആന്റണിയുടെ ആഗ്രഹപ്രകാരമാണ് അദിതി എത്തിയത്.
‘ഇയ്യോബിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘രാവേ..’ എന്ന് തുടങ്ങുന്ന ഗാനമാണ് അപർണയുടെ ആഗ്രഹപ്രകാരം അദിതി വേദിയിൽ ആലപിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിയായ അപർണയുടെ കോളേജിലെ എല്ലാ കുട്ടികൾക്കും വേണ്ടി കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ എന്ന ഗാനവും അദിതി ആലപിച്ചു.
ആലാപന മികവും ശബ്ദ മാധുര്യവും കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച അദിതിയുടെ പാട്ട് കേൾക്കാം..