സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം; നാളെ എഎച്ച്പിയുടെ ജനകീയ ഹര്‍ത്താല്‍

January 2, 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതുടര്‍ന്ന് നാടെങ്ങും പ്രതിഷേധം ശക്തമാകുന്നു. പലയിടങ്ങളിലും റോഡ് ഉപരോധനവും കടകള്‍ അടപ്പിക്കുകയും ചെയ്തു.

അതേ സമയം ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനം. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.