ആരാധകരെ ഞെട്ടിച്ച് നയൻസ്; ‘ഐറ’യുടെ ടീസർ കാണാം..

January 7, 2019

ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രം ഐറയുടെ ടീസർ പുറത്തിറങ്ങി. ‘മായ’യ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് സർജുൻ കെ എം സംവിധാനം ചെയ്യുന്ന ഐറ.  നേരത്തെ നയൻതാര നായികയായ മായ എന്ന ഹൊറര്‍ ചിത്രം വൻ ഹിറ്റായിരുന്നു.

ഈ ചിത്രത്തിൽ നയൻസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻസ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഐറയ്ക്കാണ്. സുദര്‍ശന്‍ ശ്രീനിവാസന്‍, സുന്ദരമൂര്‍ത്തി കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്.

അതേസമയം നയൻസ് നായികയായി എത്തുന്ന പുതിയ ചിത്രം ‘വിശ്വാസം’ ഉടൻ റിലീസ് ചെയ്യും. അജിത്ത് നായകനായി എത്തുന്ന വിശ്വാസത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അജിത് നയൻസ് കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം  ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘സായ് റാ നരസിംഹ റെഡ്ഡിയിലും’ നായികയായി എത്തുന്നത് നയൻസാണ്.