കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ; അള്ള് രാമേന്ദ്രന്റെ’ പുതിയ പോസ്റ്റര്‍ കാണാം…

January 3, 2019

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരല്പം കലിപ്പ് ലുക്കിലുള്ള കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അതുപോലെത്തന്നെ കലിപ്പ് ലുക്കിലാണ് പുതിയ പോസ്റ്ററിലും കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.

ബിലാഹരിയാണ് അള്ള് രാമേന്ദ്രന്‍ സംവിധാനം. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.