‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനെ’ ആരാധകർക്ക് പരിചയപ്പെടുത്തി ഫഹദ്
January 1, 2019

ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ ആരാധകർക്ക് പരിചയപ്പെടുത്തി ഫഹദ് ഫാസിൽ. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5. 25. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.