ക്യാമറ കണ്ടപ്പോള്‍ കുസൃതിച്ചിരിയോടെ മുഖം മറച്ച് അനുഷ്‌ക; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

January 5, 2019

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള താരദമ്പതികള്‍ നിരവധിയാണ്. ഇക്കൂട്ടര്‍ക്കിടയില്‍ മുന്നില്‍ തന്നെയാണ് വിരാട് കോഹ്‌ലിയുടെയും ഭാര്യ അനുഷ്‌കാ ശര്‍മ്മയുടെയും സ്ഥാനം. മിക്കപ്പോഴും സേഷ്യല്‍ മീഡിയയില്‍ താരമാകാറുണ്ട് ഇരുവരും.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് അനുഷ്‌കയുടെ ചില മനോഹര ചിത്രങ്ങള്‍. ഓസ്‌ട്രേലിയയില്‍ വെച്ചുനടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. മത്സരം കാണാനെത്തിയതായിരുന്നു അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ടീമിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന അനുഷ്‌ക പെട്ടെന്ന് ക്യാമറ കണ്ടപ്പോള്‍ കുസൃതിച്ചിരിയോടെ മുഖം മറച്ചു. ഈ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.