ഓസ്ട്രേലിയൻ ഓപ്പൺ; സെറീന വില്യംസ് ക്വാർട്ടറിൽ..
January 22, 2019
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മിന്നുന്ന പ്രകടനവുമായി സെറീന വില്യംസ്. ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്തായി. ഹാലെപിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്
തോൽപിച്ചാണ് സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ കടന്നത്. സ്കോർ 6-1, 4-6, 6-4
സെറീന ക്വാർട്ടറിൽ കരോളിന പ്ലിസ്കോവയെയാണ് നേരിടുന്നത്. പ്ലിസ്കോവ പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഗാർബിൻ മുഗുരുസയെ തോൽപിച്ചു. സ്കോർ 6-3, 6-1.
പുരുഷ സിംഗിൾസിൽ ജര്‍മനിയുടെ നാലാംസീഡ് അലക്സാണ്ടര്‍ സ്വെരേവ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. കാനഡയുടെ മിലോസ് റയോണിച്ച് നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വരേവിനെ തോൽപ്പിച്ചത് . സ്കോർ 6-1, 6-1, 7-6.