മാമ്മോദീസ ചടങ്ങിലും താരമായി നസ്രിയ; ഏറ്റെടുത്ത് ആരാധകർ ..
January 8, 2019

മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് നസ്രിയ ഫഹദ് ഫാസിൽ. വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന നസ്രിയയുടെ തിരിച്ചുവരവ് ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ സംവിധായകൻ അൽഫോൻസ് പുത്രന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് എത്തിയ നസ്രിയയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അപർണ്ണ ബാലമുരളി, ടോവിനോ തോമസ്, സിജു വിൽസൺ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം മാമ്മോദീസയ്ക്ക് എത്തിയ നസ്രിയയാണ് വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്.