‘നല്ല വിശേഷം’ പങ്കുവെച്ച് ബിജുവും കൂട്ടരും ഇന്ന് തിയേറ്ററുകളിൽ

January 25, 2019

ഫ്ലവേർസ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ജനപ്രിയനായ നടൻ ബിജു സോപാനം മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘നല്ല വിശേഷം ഇന്ന് പ്രദർശനത്തിനെത്തും. പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് നല്ല വിശേഷം.

നല്ല സിനിമകളെ തിയേറ്ററുകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം ആളുകൾ മുന്നോട്ട് വെയ്ക്കുന്ന ആശയമാണ് ‘നല്ല വിശേഷം’. വിനോദ് വിശ്വൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നൂറുദീൻ ബാവയാണ്.

ബിജു സോപാനത്തിനൊപ്പം ഇന്ദ്രന്‍സ്‌, ചെമ്പിൽ അശോകന്‍, സീനു, അപര്‍ണ്ണ നായര്‍ തുടങ്ങിയവരാണ്‌ അഭിനേതാക്കള്‍. വിനോദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയ ചിത്രത്തിൽ  സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും വികസനത്തിന്റെ പേരിൽ നാട്ടിലും കാട്ടിലുമായി കോർപ്പറേറ്റുകൾ നടത്തുന്ന അധിനിവേശത്തിനെതിരെയും നടത്തുന്ന പ്രതിഷേധങ്ങളാണ്.. ജലം ജീവനാണ് എന്ന പ്രകൃതിബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവും ചിത്രത്തിലൂടെ സമൂഹത്തിന് നൽകുന്നുണ്ട്.